കാനഡയിൽ വെടിവയ്പ്; 16 പേർ കൊല്ലപ്പെട്ടു

കാനഡയിലെ നോവ സ്കോഷ്യ പ്രവിശ്യയിൽ ഉണ്ടായ വെടിവയ്പിൽ പതിനാറ് പേര് കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. 30 വർഷത്തിനിടെ കാനഡയിലുണ്ടായ ഏറ്റവും വലിയ വെടിവയ്പാണിത്.
ഹാലിഫാക്സ് നഗരത്തിന് 100 കിലോമീറ്റർ അകലെയുള്ള പോർട്ടാപിക്യുവിൽ ഞായറാഴ്ച രാത്രിയാണ് വെടിവയ്പ് നടന്നത്. അമ്പത്തൊന്നുകാരനായ ഗബ്രിയേല്‍ വോട്മാന്‍ എന്നയാളാണ് വെടിവെയ്പിന് പിന്നിലെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് അറിയിച്ചു. പൊലീസ് വേഷത്തിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തിൽ ഗബ്രിയേൽ കൊല്ലപ്പെട്ടതായാണ് വിവരം.
പോർട്ടാപിക്യുവിൽ താത്ക്കാലികമായി താമസിച്ചുവരുന്നയാളാണ് അക്രമി. ഇയാൾ പൊലീസുകാരനായി വേഷംമാറുകയും തന്റെ കാറിനെ പൊലീസ് വാഹനം പോലെ മാറ്റുകയും ചെയ്തിരുന്നതായി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
story highlights- canada, shooting, 16 killed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here