ക്വാറന്റീൻ ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു; ബംഗളൂരുവിൽ 59 പേർ അറസ്റ്റിൽ

കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 59 പേർ അറസ്റ്റിൽ.
ബംഗളൂരു പദരായനപുരയിലാണ് സംഭവം. ഹോട്ട്സ്പോട്ട് വാർഡുകളിൽ ഒന്നായ പാദരായനപുരയിലെ 35ഓളം പേരെ ബി.ബി.എം.പി ഉദ്യോഗസ്ഥരെത്തി ഐസൊലേഷനിലേയ്ക്ക് മാറ്റുന്നതിനിടെയാണ് പ്രദേശവാസികൾ എത്തി പ്രതിഷേധിച്ചത്.
പാദരായപുരയിൽ 58 പേരെയാണ് കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമായതിനാൽ ഇവരെ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് ഉദ്യോഗസ്ഥർ എത്തിയത്. ഇതിനിടെ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. വാർഡ് സീൽ ചെയ്യാൻ ഉപയോഗിച്ചിരുന്ന പൊലീസ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ തകർത്തു. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. അഞ്ച് കേസുകളും രജിസ്റ്റർ ചെയ്തു.
Story highlights-59 arrested for attacking health officials in bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here