Advertisement

കാസർഗോഡിന് ഇന്നും ആശ്വാസ ദിനം; 19 പേർ ആശുപത്രി വിട്ടു, പുതിയ രോഗബാധിതരില്ല

April 20, 2020
2 minutes Read

കാസർഗോഡിന് ഇന്നും ആശ്വാസ ദിനം. കൊവിഡ് മുക്തരായി ഇന്ന് 19 പേർ ആശുപത്രി വിട്ടു. ജില്ലയിൽ പുതുതായി ആർക്കും രോഗം സ്ഥിരീകരിച്ചില്ല.

ജനറൽ ആശുപത്രിയിലെ 15 പേരെ കൂടാതെ ജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിൽ നിന്നും 2 പേർ വീതമാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്. ഇതോടെ ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 27 ആയി കുറഞ്ഞു. രണ്ടാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച 168 പേരിൽ 17 ദിവസത്തിനിടെയാണ് 141 പേർ അസുഖം ഭേദമായി ആശുപത്രിവിട്ടത്. കഴിഞ്ഞ 10 ദിവസത്തിനിടെ 8 പോസറ്റീവ് കേസുകൾ മാത്രമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് എന്നതും ആശ്വാസകരമാണ്.

Story highlight: Comfort day for Kasargod 19 people were discharged from the hospital and no new cases were reported

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
Top