സ്പ്രിംക്ലർ വിവാദത്തിൽ റിപ്പോർട്ട് തേടി സിപിഐഎം കേന്ദ്ര നേതൃത്വം

സ്പ്രിംക്ലര്‍ ഡാറ്റ വിവാദത്തിൽ റിപ്പോർട്ട് തേടി സിപിഐഎം കേന്ദ്ര നേതൃത്വം. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും കേരള ഘടകത്തിന്റെ നിലപാടും അറിയിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ വിവാദം വിശദീകരിച്ച് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചത് സർക്കാരിന്റെ നിലപാടായിരുന്നു. ഇതിന് പുറമേ പാർട്ടി നിലപാടും വ്യക്തമാക്കണമെന്നാണ് നിർദേശം.
കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനം അന്താരാഷ്ട്രതലത്തില്‍ പോലും പ്രശംസ നേടിയ സാഹചര്യത്തിലാണ് വിവാദം ഉയരുന്നത്. ഇതിനെ കേന്ദ്ര നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടത്. സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം അവൈലബിള്‍ പോളീറ്റ് ബ്യൂറോ യോഗം ചര്‍ച്ചചെയ്യും.
സ്പ്രിംക്ലർ വിവാദത്തിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ പോകേണ്ട സമയമല്ല ഇതെന്നും വിവാദങ്ങളെ അവഗണിച്ച് തള്ളാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
story highlights- sprinklr, cpim central committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here