കൊവിഡ്; യൂറോപ്പിന് വേണം അടിയന്തര ധനസഹായം; സാമ്പത്തിക കമ്മീഷണർ

കൊവിഡിനോട് പോരാടി ജയിക്കാൻ യൂറോപ്യൻ യൂണിയന് ധനസഹായം അത്യാവശ്യമെന്ന് യൂറോപ്യൻ സാമ്പത്തിക കമ്മീഷണർ പൗലോ ജെന്റിലോണി. അടിയന്തര ധനസഹായമായി 1.63 ട്രില്യൺ ഡോളറാണ് ആവശ്യമെന്ന് യൂറോപ്യൻ നേതാക്കളുടെ ഉച്ചകോടിക്ക് മുന്നോടിയായി സാമ്പത്തിക കമ്മീഷണർ വ്യക്തമാക്കി.
രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനമെന്ന രീതിയിൽ യൂറോപ്യൻ യൂണിയന്റെ നില ഭീഷണിയിലാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക
പ്രതിസന്ധിയിലൂടെയാണ് യൂറോപ്പ് കടന്നുപോകുന്നത്. ഇറ്റലി ആവശ്യപ്പെട്ടതും ജർമനി നിരസിക്കുകയും ചെയ്ത യൂറോബോണ്ട് എന്ന ആശയത്തെ ജെന്റിലോണി തള്ളി. പ്രതിസന്ധിയിൽ തകർച്ച ഒഴിവാക്കാൻ യൂറോപ്പിന് അടിയന്തരമായി പുനർനിർമാണത്തിന് ധനസഹായത്തിന് പൊതുസംവിധാനം ആവശ്യമാണെന്നും സാമ്പത്തിക കമ്മീഷണർ.
യൂറോപ്യൻ യൂണിയന്റെ ജിഡിപിയിൽ 7.5 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ കണ്ടെത്തലെന്ന് ജെന്റിലോണി വ്യക്തമാക്കി. 2009-ൽ ആഗോള സാമ്പത്തിക മാന്ദ്യത്തെത്തുടർന്ന് യൂണിയന്റെ ജിഡിപി 4.4 ശതമാനം താഴ്ന്നിരുന്നു. എന്നാൽ അതിലും വലിയ തകർച്ചയാണ് കൊവിഡിലൂടെ അഭിമുഖീകരിക്കാൻ പോകുന്നത്.
Story highlights-europe,covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here