ദേശവിരുദ്ധ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് കശ്മീരിൽ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ യുഎപിഎ ചുമത്തി

സോഷ്യൽ മീഡിയയിൽ ദേശവിരുദ്ധ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകയ്ക്കെതിരെ യുഎപിഎ ചുമത്തി. കശ്മീരിലെ വനിതാ ഫോട്ടോ ജേണലിസ്റ്റായ മസ്രത്ത് സഹ്റയ്ക്കെതിരെയാണ് യുഎപിഎയും ഐപിസി 50 ഉം ചുമത്തിയത്. ജമ്മു കശ്മീര്‍ പൊലീസ് ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മസ്രത്ത് സഹ്‌റ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പൊതുസമാധാനം തകര്‍ക്കണമെന്ന ക്രിമിനല്‍ ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വിവരം ലഭിച്ചുവെന്നും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
26 കാരിയായ സഹ്‌റ ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റാണ്. വാഷിംഗ്ടണ്‍ പോസ്റ്റ്, അല്‍ജസീറ,കാരവന്‍ തുടങ്ങി നിരവധി മാധ്യമങ്ങളില്‍ ഇവരുടെ വര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Story highlights-Kashmiri Female Photojournalist Booked Under UAPA For ‘Anti-national’ Social Media Posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here