മാസ്‌കിന് ആവശ്യമായ തുണി കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ നിര്‍മിക്കും

മാസ്‌ക് നിര്‍മാണത്തിനാവശ്യമായ തുണിയുടെ ഉത്പാദനം വ്യവസായ വകുപ്പിന് കീഴിലെ കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ (കെഎസ്ടിസി) നിര്‍വഹിക്കും. കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്ലും പിണറായി ഹൈടെക് വീവിംഗ് മില്ലിലുമാണ് തുണി ഉത്പാദിപ്പിക്കുക. മാസ്‌ക് നിര്‍മാണത്തിനാവശ്യമായ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ആവശ്യമായ അളവില്‍ മുറിച്ച് പാക്കുകളിലാക്കി പഞ്ചായത്തുകളിലും കുടുംബശ്രീ യൂണിറ്റുകളിലും എത്തിക്കാനാണ് തീരുമാനം.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് മാസ്‌ക് നിര്‍മിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ ഒരുലക്ഷം മാസ്‌കുകളാണ് നിര്‍മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് ത്രീലെയര്‍ മാസ്‌കുകളാണ് ഒരുക്കുന്നത്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here