ഗാർഹികപീഡനത്തിന് ലോക്ക് ഡൗൺ ഇടാം; വിഡിയോയിൽ പ്രമുഖർ

ലോക്ക് ഡൗണിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നുവെന്ന് വനിതാ കമ്മീഷൻ തന്നെ സമ്മതിച്ചതാണ്. ഇത് സംബന്ധിച്ച കണക്കുകളും വനിതാ കമ്മീഷൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണ വിഡിയായുമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡിലെയും ഇന്ത്യൻ ക്രിക്കറ്റ് രംഗത്തെയും പ്രമുഖർ.
ഗാർഹിക പീഡനത്തിന് ലോക്ക് ഡൗൺ എന്ന ആശയമാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വിരാട് കോലി, അനുഷ്‌കാ ശർമ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, കരൺ ജോഹർ, ഫർഹാൻ അക്തർ, രോഹിത് ശർമ തുടങ്ങിയ നിരവധി പ്രശസ്തർ ഗാർഹിക പീഡനത്തിന് എതിരെയുള്ള തങ്ങളുടെ സന്ദേശം പങ്കുവയ്ക്കുന്നുണ്ട്. നിങ്ങൾ ഗാർഹിക പീഡനത്തിൽ ഇരയോ, സാക്ഷിയോ, അതിജീവിച്ചവരോ ആണെങ്കിൽ ദയവായി ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യുക. 100ൽ വിളിക്കാനാണ് താരങ്ങൾ ആവശ്യപ്പെടുന്നത്. ‘ലോക്ക് ഡൗണിൽ ഗാർഹിക പീഡനക്കേസുകളിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിശബ്ദരാകാതെ സ്ത്രീകൾക്കൊപ്പം പുരുഷന്മാരും ഈ അക്രമത്തിനെതിരെ ശബ്ദമുയർത്തുക. നിങ്ങളുടെ വീട്ടിലോ അയൽവീടുകളിലോ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദയവായി റിപ്പോർട്ട് ചെയ്യൂ’- വിഡിയോയിൽ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു.
ആദ്യ ലോക്ക് ഡൗൺ കാലയളവിൽ തന്നെ വനിതാ കമ്മീഷന് 239 ഗാർഹിക പീഡന പരാതികളാണ് ലഭിച്ചത്. എന്നാൽ യഥാർത്ഥത്തിൽ കൂടുതൽ പ്രശ്‌നങ്ങളുണ്ടെന്നും സ്ത്രീകൾ പരാതിപ്പെടാൻ ഭയക്കുകയാണെന്നും കമ്മീഷൻ പറഞ്ഞിരുന്നു. ലോക്ക് ഡൗൺ കാരണം സ്ത്രീകൾക്ക് പൊലീസിനെ സമീപിക്കാനും സാധിക്കുന്നില്ലെന്ന് കമ്മീഷൻ.
Story highlights-lock down on domestic violence video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here