Advertisement

സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയിൽ ദൂരൂഹത: വി ഡി സതീശൻ

April 20, 2020
1 minute Read

സംസ്ഥാന സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയിൽ ദൂരൂഹതയെന്ന് പ്രതിപക്ഷം. ക്വിക് ഡോക്ടർ ഹെൽത്ത് കെയർ എന്ന സ്ഥാപനം സ്പ്രിംക്‌ളറിന്റെ ബിനാമി കമ്പനിയാണോയെന്ന സംശയം വി ഡി സതീശൻ എംഎൽഎ പ്രകടിപ്പിച്ചു. പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് കമ്പനി രൂപീകരിച്ചതെന്നും വി ഡി സതീശൻ ആരോപിച്ചു.

സ്പ്രിംക്ലർ വിവാദം കത്തുന്നതിനിടെയാണ് പുതിയ ആക്ഷേപം. ടെലി മെഡിസിൻ പദ്ധതി നടത്തിപ്പ് നിർവഹിക്കുന്ന ക്വിക്ക് ഡോക്ടർ ഹെൽത്ത് കെയർ സ്പ്രിംക്‌ളറിന്റെ ബിനാമി കമ്പനിയാണോയെന്ന് സംശയിക്കണമെന്ന് വിഡി സതീശൻ ആരോപിച്ചു. ക്വിക് ഡോക്ടർ ഹെൽത്ത് കെയർ കമ്പനി രൂപീകരിച്ചത് ഈ് വർഷം ഫെബ്രുവരി 19-നാണ്. ഏപ്രിൽ ഒന്നിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഏപ്രിൽ ഏഴിനാണ് കമ്പനിയുടെ വെബ്സെറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കിൽ ദിവസങ്ങൾക്ക് മുൻപ് മാത്രം രൂപീകരിച്ച കമ്പനിക്ക് എങ്ങനെ കരാർ നൽകിയെന്ന് വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

എറണാകുളം സ്വദേശിയായ സണ്ണി ആന്റണി, ചങ്ങനാശേരി സ്വദേശി ലാലൻ വർഗീസ് എന്നിവരാണ് രേഖകൾ പ്രകാരം കമ്പനി ഡയറക്ടർമാർ. ക്വിക് ഡോക്ടർ ഇവരുടെ ആദ്യ സംരംഭമാണ്. ഇതിൽ ഒരാൾ ഓട്ടോ ഡ്രൈവറും മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്ന് വിഡി സതീശൻ ആരോപിച്ചു. ടെലി മെഡിസിൻ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ മെഡിക്കൽ ഹിസ്റ്ററി ഈ കമ്പനി ശേഖരിക്കുന്നുണ്ട്. ഡാറ്റാ വിൽപന സംശയിക്കണമെന്നും വി ഡി സതീശൻ.

Story highlights-v d satheeshan about tele medicine project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top