സാനിറ്റൈസർ പുരണ്ട കൈകൾ കൊണ്ട് വളർത്ത് മൃഗങ്ങളെ തൊടുന്നത് അപകടമോ ? [24 Fact Check]

കൊവിഡിനെ ചെറുക്കാൻ വ്യക്തിശുചിത്വം കൂടിയേ തീരു. അതുകൊണ്ട് തന്നെ അധികൃതരുടെ നിർദേശം കണക്കിലെടുത്ത് കൈകൾ ഇടക്കിടെ വൃത്തിയാക്കുക എന്നത് നമ്മുടെയെല്ലാം ശീലത്തിന്റെ ഭാഗമായി. എപ്പോഴും വെള്ളമുപയോഗിച്ച് കഴുകാൻ സാധിക്കാത്തതിനാൽ എളുപ്പത്തിനായി നാം ഹാൻഡ് സാനിറ്റൈസറുകളെ ആശ്രയിക്കാറുണ്ട്. എന്നാൽ വളർത്ത് മൃഗങ്ങളുള്ളവരെ ആശങ്കയിലാക്കുന്ന തരത്തിൽ സാനിറ്റൈസറുമായി ബന്ധപ്പെട്ട ഒരു വാട്ട്‌സ് ആപ്പ് ഫോർവേഡ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാനിറ്റൈസർ പുരണ്ട കൈകൾ കൊണ്ട് വളർത്ത് മൃഗങ്ങളെ തൊടുന്നത് അവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പ്രചരണം. എന്നാൽ ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്.
ഹാൻഡ് സാനിറ്റൈസർ പുരണ്ട കൈകൾകൊണ്ട് വളർത്ത് മൃഗങ്ങളെ തൊടുന്നത് അവയ്ക്ക് ഹാനികരമാണെന്നാണ് പ്രചരിക്കുന്ന സന്ദേശം. സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്ന എത്തനോൾ ഗ്ലൈക്കോൾ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്നും ഈ വ്യാജ സന്ദേശത്തിൽ പറയുന്നു.
Read Also : സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് കത്തിച്ചാൽ കൈ പൊള്ളുമോ ? [24 Fact Check]
എന്നാൽ അഡലെയ്ഡ് സ്‌കൂൾ ഓഫ് അനിമൽസ് ആന്റ് വെറ്റെറിനറി സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ആനി പീസ്റ്റൺ ഈ വാദം തള്ളി രംഗത്തെത്തിയിട്ടുണ്ട്. ഹാൻഡ് സാനിറ്റൈസറിൽ അടങ്ങിയിരിക്കുന്നത് എതിലിൻ ഗ്ലൈക്കോൾ അല്ല മറിച്ച് ഈതൈൽ ആൽക്കഹോളോ, പ്രോപിലിൻ ഗ്ലൈക്കോളാ ആണെന്നതാണ് സത്യം.
പ്രോപിലിൻ ഗ്ലൈക്കോൾ മൃഗങ്ങൾക്ക് ദോഷകരമല്ലെന്ന് ആനി പീസ്റ്റൺ പറയുന്നു. വളരെ കുറഞ്ഞ അളവിൽ മാത്രമേ ഇവ സാനിറ്റൈസറുകളിൽ അടങ്ങയിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഇവ വളർത്ത് മൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നത് വസ്തുതാ വിരുദ്ധമാണ്. ഈതൈൽ ആൽക്കഹോളാകട്ടെ ബിയർ അടക്കമുള്ള മദ്യങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ്. ചെറിയ അളവിൽ ഇവയൊന്നും മൃഗങ്ങളെ ബാധിക്കില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, വളർത്ത് മൃഗങ്ങളെ തൊട്ടതിന് ശേഷം കൈകൾ വൃത്തിയാക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
വളർത്ത് മൃഗങ്ങളോടുള്ള സ്‌നേഹത്തിന്റെ പേരിൽ ഈ വ്യാജ പ്രചരണങ്ങൾ വിശ്വസിച്ച് സാനിറ്റൈസർ ഉപയോഗിക്കാതിരിക്കേണ്ടെന്ന് ചുരുക്കം.
Story Highlights- sanitizer, fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here