ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ ഇങ്ങനെ

കേരളത്തിലെ ഹോട്ട്‌സ്‌പോട്ടുകളിൽ മാറ്റം. സംസ്ഥാനത്താകെയുള്ള ജില്ലകളിലെ വിവിധയിടങ്ങൾ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയതോടെ കേരളത്തിൽ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 86 ആയി കുറഞ്ഞു.
കാസർഗോഡ് ഏഴ് ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിൽ ഉള്ളത്. കാസർഗോഡ് (എം), ചെംനാട് പഞ്ചായത്ത്, ചെങ്ങള പഞ്ചായത്ത്, മധൂർ, മൊഗ്രാൽ പഞ്ചായത്തുകൾ, പൈവലൈക് പഞ്ചായത്ത്, ബദിയഡുക്ക, മുല്ലിയാർ എന്നിവയാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ.
പാലക്കാട്ട് കാഞ്ഞിരപ്പുഴ, കരകുറിശി, കൊട്ടൂപ്പാടം, തിരുമറ്റിക്കോട്, എന്നിങ്ങനെയുള്ള നാല് പഞ്ചായത്തുകളാണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് നഗരത്തെ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേഴിക്കോട് എട്ട് ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. കോഴിക്കോട് കോർപ്പറേഷൻ, വടകര മുനിസിപ്പാലിറ്റി, ഇടച്ചേരി പഞ്ചായത്ത്, അഴിയൂർ, കുറ്റ്യാടി, നാദാപുരം, ചങ്ങരോത്ത് പഞ്ചായത്തുകളാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ.
തൃശൂർ ജില്ലയിൽ മൂന്ന് ഹോട്ട്‌സ്‌പോട്ടുകൾ ഒഴിവാക്കി. ചാലക്കുടി മുനിസിപ്പാലിറ്റി, വള്ളത്തോൾ നഗർ, മതിലകം പഞ്ചായത്തുകളാണ് ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കിയത്. നിലവിൽ കൊടശേരി പഞ്ചായത്ത് മാത്രമാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിലുള്ളത്. ആലപ്പുഴയിൽ ചെങ്ങന്നൂർ നഗരസഭ, മുഹമ്മ പഞ്ചായത്തുകൾ എന്നില ഹോട്ട്‌സ്‌പോട്ടിൽ നിന്ന് ഒഴിവാക്കി പകരം മുളക്കുഴ, തണ്ണൂർമുക്കം പഞ്ചായത്തുകളെ ഉൾപ്പെടുത്തി. എറണാകുളത്ത് കൊച്ചിൻ കോർപറേഷനും, മുളവുകാട് പഞ്ചായത്തും മാത്രമാണ് ജില്ലയിലെ ഹോട്ട്‌സ്‌പോട്ട്.
തിരുവനന്തപുരം കോർപറേഷൻ, മലയൻകീഴ്, വർക്കല മുനിസിപ്പാലിറ്റി എന്നിവയാണ് തിരുവനന്തപുരം ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകൾ.
കണ്ണൂരിൽ 23 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. മലപ്പുറത്ത് പതിമൂന്നും, കൊല്ലത്ത് നാലും, പത്തനംതിട്ടയിൽ ഏഴും, വയനാട്ടിൽ ഒന്നും, ആലപ്പുഴയിൽ മൂന്നും, കോട്ടയത്ത് ഒന്നും ഇടുക്കിയിൽ ആറ് ഹോട്ട്‌സ്‌പോട്ടുകളുമാണ് ഉള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ
Story Highlights- hotspot, kerala, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here