Advertisement

സ്പ്രിംക്ലർ വിവാദം; മുഖ്യമന്ത്രിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

April 21, 2020
0 minutes Read

സ്പ്രിംഗ്ലർ വിവാദത്തിൽ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ. കരാറിന്മേൽ കേന്ദ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബാലു ഗോപാലകൃഷ്ണൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ യു. എസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചാണ് ഹർജി.

സ്പ്രിംഗ്ലർ വഴി വിവരശേഖരണം നടത്തിയതിൽ ക്രമക്കേടുകൾ ഉണ്ടെന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ തീരുമാനം ഉണ്ടാകുന്നതു വരെ സ്പ്രിംഗ്ലറിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ ഇടക്കാല ഉത്തരവിടണമെന്നും ഹർജിയിൽ പറയുന്നു.

സ്പ്രിംക്ലർ വിവാദത്തിൽ മറ്റൊരു ഹർജിയും ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. അബ്ദുൾ ജബ്ബാറുദ്ദീൻ എന്നയാളാണ് ഹർജി നൽകിയത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. ഈ ഹർജിയും ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top