അടൂരില്‍ വന്‍ കഞ്ചാവ് വേട്ട ; 10 കിലോഗ്രാം കഞ്ചാവ് പിടികൂടി

ലോക്ക്ഡൗണിനോട് അനുബന്ധിച്ച് അടൂര്‍ എക്സൈസ് റെയിഞ്ച് സംഘം അടൂര്‍ ബൈപാസ് റോഡില്‍
നടത്തിയ വാഹന പരിശോധനയില്‍ അന്തര്‍ സംസ്ഥാന വാഹനത്തില്‍ കടത്തികൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്‍കെ മോഹന്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് അടൂര്‍ എംസി റോഡില്‍ കര്‍ശന വാഹന പരിശോധനയിലായിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുദ്രി എന്ന സ്ഥലത്ത് നിന്ന് അരിയുമായി കായംകുളം, പുനലൂര്‍ ഭാഗത്ത് എത്തിയ ലോറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
ഡ്രൈവര്‍മാരായ തമിഴ്നാട് ഉസ്ലാംപെട്ടി സ്വദേശിയായ എം രമേശ്, തിരുനെല്‍വേലി അംബാസമുദ്രം അമ്പൂര്‍ എല്‍ തങ്കരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ആന്ധ്രാ പ്രദേശില്‍ നിന്ന് മലയാളിയായ രണ്ടു പേരാണ് വാഹനത്തില്‍ ഏല്‍പ്പിച്ചതെന്നും അടൂര്‍ കായകുളം റൂട്ടില്‍ ആള്‍ എത്തി പാര്‍സല്‍ കൈപ്പറ്റുമെന്നായിരുന്നു വിവരം. കഞ്ചാവ് കൈമാറിയവരെപ്പറ്റി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു. പൊതുവിപണിയില്‍ ഉദ്ദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഡ്രൈവര്‍ സീറ്റിന് പിന്‍ഭാഗത്തുള്ള രഹസ്യ അറയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Story highlights-10 kg of cannabis was seized in Adoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here