ലോക്ക്ഡൗൺ കാലത്ത് കഴക്കൂട്ടം മണ്ഡലത്തിൽ ‘ആയുര്‍വേദം അരികില്‍’ പദ്ധതിയുമായി ആയുർവേദ ഡോക്ടർമാർ

ലോക്ക്‌ഡൗണ്‍ കാലത്ത് വീട്ടില്‍ ചികിത്സയുമായി ആയുര്‍വേദ ഡോക്ടര്‍മാര്‍. കഴക്കൂട്ടം മണ്ഡലത്തിലുള്ളവര്‍ക്കായാണ് ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസുമായി ചേര്‍ന്ന് ആയുര്‍വേദ മൊബൈല്‍ ക്ലിനിക് സംവിധാനം ഒരുക്കുന്നത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി ചികിത്സ നടത്തുന്ന ‘ആയുര്‍വേദം അരികില്‍’ എന്ന ഈ പദ്ധതി ഇന്ന് മുതല്‍ ലഭ്യമായി തുടങ്ങും. ചികിത്സയും മരുന്നും സൗജന്യമാണ്.
നിയോജക മണ്ഡലത്തിലെ നിവാസികള്‍ക്കുണ്ടാകന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഭാരതീയ ചികിത്സാ വകുപ്പിലെ സീനിയര്‍ വിദഗ്ധ ഡോക്ടര്‍, ഹൗസ് സര്‍ജന്‍, ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി പരിശോധിച്ച്, അനുയോജ്യമായ ചികിത്സ നിര്‍ദേശങ്ങളും, ഔഷധവും നല്കുന്നതാണ് പദ്ധതി.
രോഗികളെ കഴിയുന്നതും ഈ പ്രത്യേക സാഹചര്യത്തില്‍ ആശുപത്രികളിലേക്ക് എത്തിക്കാതെ അവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ലോക്ക്‌ഡൗണ്‍ കാലാവധി കഴിയുന്ന മെയ് 3 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സേവനം ലഭിക്കുക. 9447103222, 9961230754, 9946698961 എന്നീ നമ്പരുകളില്‍ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here