ലോക്ക്ഡൗണ്‍ : എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ആഗസ്റ്റ് വരെ പുതുക്കാം

2020 ജനുവരി മുതല്‍ 2020 മെയ് വരെയുള്ള മാസങ്ങളില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അനുമതി. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഫോണില്‍ ബന്ധപ്പെട്ടും രജിസ്ട്രേഷന്‍ പുതുക്കാം. കൊവിഡ് 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തിയതി നീട്ടി നല്‍കിയത്.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ നിന്ന് നല്‍കുന്ന രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും www.eemployment.kerala.gov.in ല്‍ ഓണ്‍ലൈനായി നടത്താം. രജിസ്ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും www.eemployment.kerala.gov.in മുഖേന ഓണ്‍ലൈനായി നിര്‍വഹിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ 2020 ആഗസ്റ്റ് 27 നകം ഹാജരാക്കി വെരിഫൈ ചെയ്താല്‍ മതി. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നു നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2020 ആഗസ്റ്റ് 27 വരെ സീനിയോരിറ്റി നിലനിര്‍ത്തി വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കും. സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ഫോണില്‍ ബന്ധപ്പെടാം.
Story Highlights- Lockdown: Employment registration can be renewed until August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here