സംസ്ഥാനത്തെ ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ

സംസ്ഥാനത്തെ ഒൻപത് സ്ഥലങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കണ്ണൂർ, പാലക്കാട് ജില്ലകളിൽ നാല് വീതവും കൊല്ലത്ത് ഒന്നും ഹോട്ട്‌സ്‌പോട്ടുകൾ കൂടി. ഇതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 90 ആയി.
കണ്ണൂർ ജില്ലയിൽ പാനൂർ, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി എന്നിവിടങ്ങളാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കുഴൽമന്ദം, വിളവൂർ, പുതുശേരി, പുതുപ്പരിയാരം എന്നീ സ്ഥലങ്ങളാണ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയും ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.
അതേസമയം, എറണാകുളത്ത് കൊവിഡ് ഹോട്ട്സ്പോട്ടുകൾ സീൽ ചെയ്യും. ബാരിക്കേഡ് വച്ച് കൊവിഡ് ഹോട്ട്‌സ്പോട്ടുകളുടെ അതിർത്തികൾ അടക്കുന്നതാണ്. അവശ്യ സർവീസുകളും ആശുപത്രിയിലേക്ക് വരുന്നവരെയും മാത്രമേ കടത്തിവിടൂവെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here