Advertisement

കൊവിഡ്: കൊല്ലത്ത് സാമൂഹിക വ്യാപനത്തിന്റെ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ

April 23, 2020
1 minute Read

കൊല്ലത്ത് സാമൂഹിക വ്യാപനത്തിന്റെ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ അബ്ദുൾ നാസർ. കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച രോ​ഗി നിരവധി പേരുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണഅ കളക്ടറുടെ പ്രതികരണം.

കുളത്തൂപ്പുഴയിലെ രോഗി 36 പേരുമായാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇവരെ കര്‍ശനമായി ക്വാറന്റീൻ ചെയ്തു. ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. അതേസമയം രോ​ഗിയുമായി ബന്ധപ്പെട്ട 13 പേരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കും.

Story highlights-covid 19,kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top