Advertisement

ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന നൈഫ് നിവാസികള്‍ താമസ സ്ഥലത്തേക്ക് തിരിച്ചെത്തി

April 23, 2020
1 minute Read

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ ആയിരുന്ന നൈഫ് നിവാസികള്‍ സുഖം പ്രാപിച്ചു തിരിച്ചെത്തി. മാപ്പിള പാട്ടുകള്‍ പാടിയും കൈയ്യടിച്ചും ആണ് ഇവരെ കെഎംസിസി വൊളന്റിയേഴ്‌സ് ഇവരുടെ താമസ ഇടങ്ങളിലെത്തിച്ചത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ദുബായ് പൊലീസും നാഷണല്‍ സെക്യൂരിറ്റി ഫോഴ്‌സും ചേര്‍ന്ന് ഇവര്‍ക്ക് നൈഫില്‍ പ്രത്യേക സ്വീകരണം നല്‍കി.

കൊവിഡ് വ്യാപനം തുടങ്ങിയ സമയത്താണ് ദുബായിലെ നൈഫ് എന്ന സ്ഥലം മലയാളികള്‍ക്ക് പരിചിതമായത്. ദുബായില്‍ നിന്ന് തിരിച്ചു കേരളത്തില്‍ എത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ , നൈഫില്‍ താമസിക്കുന്നവര്‍ക്കും ഭീതി കൂടി. ജനസാന്ദ്രതയാല്‍ നിറഞ്ഞിരുന്ന നൈഫിലെ തെരുവുകളില്‍ ആളുകള്‍ ഇറങ്ങാതെ ആയി. കടകള്‍ അടച്ചു. എന്ത് ചെയ്യണം എന്നറിയാതെ ഇവര്‍ മുറികള്‍ക്കുള്ളിലേക്കു ഒതുങ്ങി.

പത്തും പതിഞ്ഞഞ്ചും പേര് തിങ്ങി നിറഞ്ഞു കഴിഞ്ഞിരുന്ന മുറികളിലും ഇവര്‍ക്ക് സുരക്ഷിത്വത്വം ഇല്ലാതെ ആയി. ഇതോടെ നൈഫുകാര്‍ക്കു സഹായവുമായി ദുബായ് ഹെല്‍ത്ത് അതോറിറ്റി രംഗത്തെത്തുകയായിരുന്നു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ അവിടെ പരിശോധനകള്‍ ആരംഭിച്ചു. പ്രൈം ഹോസ്പിറ്റലും മീഡിയാര്‍ ഹോസ്പിറ്റലും പിന്നീട് ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ചു കൊണ്ട് പരിശോധനകള്‍ നടത്തി.

ഏവര്‍ക്കും വേണ്ടുന്ന എല്ലാ സഹായങ്ങളുമായി കെഎംസിസി വൊളന്റിയര്‍മാരും രംഗത്തെത്തി. തുടര്‍ന്ന് ഈ മേഖല തന്നെ അധികൃതര്‍ ലോക്ക്ഡൗണ്‍ ചെയ്തു. ചികിത്സ വേണ്ടുന്നവരെ ആശുപത്രികളിലേക്കും , നിരീക്ഷണം വേണ്ടവരെ ക്വാറന്റീന്‍ സെന്ററുകളിലേക്കും മാറ്റി. നൈഫ് മേഖലയില്‍ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തി. നൈഫില്‍ ഇന്ന് ആശങ്കപ്പടേണ്ടതൊന്നും ഇന്നില്ല എന്ന് മെഡിയോര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രോഹിത് കുമാര്‍ പറയുന്നു

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top