സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11 ന് ആന്‍ജിയോഗ്രാം ഉള്‍പ്പെടെയുള്ള വിശദമായ പരിശോധന നടത്തും. സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പൊന്നാനിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു സ്പീക്കര്‍. കൊവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ അടക്കം നേതൃത്വം നല്‍കിയിരുന്നു. ഇതിനുശേഷം തിരികെ തിരുവനന്തപുരത്ത് എത്തിയശേഷം വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights: Speaker P Sreeramakrishnan,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here