കൊവിഡ് : നോര്‍ക്കയുടെ സഹായത്തോടെ ബഹ്‌റൈനില്‍ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ചു

കൊവിഡ് 19 വ്യാപാനം തടയാന്‍ പ്യഖ്യാപിച്ച ലോക്ക്ഡൗണില്‍ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനായി ബഹ്‌റൈനില്‍ പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ചു. ബഹ്‌റൈന്‍ നോര്‍ക്ക ഹെല്പ് സെല്ലിന്റെ സഹായത്തോടെയാണ് പ്രാദേശിക കൂട്ടായ്മകള്‍ രൂപീകരിച്ചത്. ലോക കേരള സഭ അംഗങ്ങളായ പി വി രാധാകൃഷ്ണ പിള്ള, സിവി നാരായണന്‍ സുബൈര്‍ കണ്ണൂര്‍ , സോമന്‍ ബേബി വര്‍ഗീസ് കുര്യന്‍ ,ബിജു മലയില്‍, എന്നിവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഏകോപന സമിതിക്ക് കീഴില്‍ പ്രാദേശിക സമിതിക്കു രൂപം കൊടുത്തത്
നോര്‍ക്ക കോളിംഗ് സെന്ററില്‍ എത്തുന്ന വിവിധ സഹായ അഭ്യര്‍ത്ഥനകളുടെയും ഭക്ഷ്യ കിറ്റകളുടെ വിതരണത്തിന്റെയും ചുമതല ഈ കമ്മറ്റികള്‍ വഴിയാണ് നിര്‍വഹിക്കുക. ബഹ്‌റൈന്‍ കേരളീയ സമാജം നോര്‍ക്ക റൂട്സ് ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ലഭിക്കുന്ന ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ പ്രദേശങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറുക. ഇതിനായി രാവിലെ 10 മുതല്‍ രാത്രി 12 വരെ 33902517, 35347148 എന്നീ നമ്പറുകളിലും, വൈകീട്ട് 5 മുതല്‍ രാത്രി 11 വരെ 35320667, 39804013 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Story highlights-COVID 19, Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here