വയനാട് വൈത്തിരിയിൽ മയക്കുമരുന്ന് പിടികൂടി

വയനാട് വൈത്തിരിയിൽ മയക്കുമരുന്ന് വേട്ട. വട്ടവയലിൽ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്ന് കണ്ടെത്തി. ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടിൽ ആയിരുന്നു സംഭവം.
സംഭവത്തിൽ ആറ് പേർ പിടിയിലായി. പിടികൂടിയവരിൽ മൂന്ന് വയനാട്ടുകാരും മൂന്ന് മലപ്പുറം സ്വദേശികളുമാണുള്ളത്. 20 ഗ്രാമിൽ അധികം മയക്കുമരുന്ന് ഇവർ കൈവശം വച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയായിരുന്നു അറസ്റ്റ്. രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. വൈത്തിരി സ്റ്റേഷൻ ഓഫീസർ പ്രവീൺ കുമാർ, എസ്‌ഐ ജിതേഷ് എന്നിവർ പൊലീസ് സംഘത്തിന് നേതൃത്വം നൽകി.
Story highlights-drugs, wayanad vythiri
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here