എറണാകുളത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങളിൽ ഇളവ്; ഭാഗിക ഇളവുകൾ ഇങ്ങനെ

ഓറഞ്ച് സോണിൽപ്പെട്ട എറണാകുളം ജില്ലയിൽ ഇന്ന് മുതൽ ഭാഗിക ഇളവുകൾ നടപ്പിലാക്കും.
ജില്ലയിൽ ഇന്ന് മുതൽ സ്വകാര്യ വാഹനങ്ങൾ പുറത്തിറക്കാം. തിങ്കൾ , ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ ഒറ്റ നമ്പറും ചൊവ്വ ,വ്യാഴം, ശനി ദിവസങ്ങളിൽ പൂജ്യം, ഇരട്ട നമ്പറുകൾ ഉള്ള വാഹനങ്ങളും പുറത്തിറക്കാം. ചരക്ക് ഗതാഗതവും അനുവദിക്കും. ഇലക്ട്രോണിക്ക് ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ എന്നിവ തുറക്കാനും അനുമതിയുണ്ട്. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് മാസ്‌ക് നിർബന്ധമാണ്. മാസ്‌ക് ഇല്ലാത്തവർക്കെതിരെ കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകില്ല. ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ നിലനിൽക്കും. ജില്ലയിൽ ചുള്ളിക്കലും കതൃക്കടവും മാത്രമാണ് ഹോട്ട്‌സ്‌പോട്ടുകൾ. ഈ ഡിവിഷനുകളിൽ മെയ് 3 വരെ ലോക്ക് ഡൗൺ ഇളവുകളില്ലാതെ തുടരുമെന്നും മുളവുകാട് പഞ്ചായത്തിനെയും കോർപറേഷനിലെ മറ്റ് ഡിവിഷനുകളെയും ഹോട്‌സ്‌പോട്ട് പരിധിയിൽ നിന്ന് ഒഴിവാക്കിയതായും കളക്ടർ അറിയിച്ചു.
Story Highlight- hotspot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here