Advertisement

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

April 24, 2020
2 minutes Read

കൊവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെ ഹൃദയാഘാതം മൂലം മരിച്ച നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് കണ്ണംപറമ്പ് ഖബ്ര്സ്ഥാനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മറവു ചെയതത്. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങിയത്.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ന്യുമോണിയ ലക്ഷണങ്ങളോടെ ഈ മാസം 17 ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് 21 നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന് രോഗം പകർന്നത് ഏങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കുഞ്ഞിന്റെ അകന്ന ബന്ധത്തിൽപെട്ട ഒരാൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, ഇവരുമായി കുഞ്ഞ് ഇടപഴകിയിട്ടില്ലന്നാണ് മാതാപിതാക്കൾ പറയുന്നത്. അതേ സമയം, വൈകിട്ടോടെ കുട്ടിയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബറസ്ഥാനിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മറവു ചെയ്തു. അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് ഇത് അടുത്ത ദിവസം ലഭ്യമാകും.

Story highlights-Funeral of 4 year old child who died while in covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top