സ്പ്രിംക്ലറുമായി മുന്നോട്ടുപോകാം, രഹസ്യാത്മകത ഉറപ്പാക്കണം: ഹൈക്കോടതി

സ്പ്രിംക്ലറുമായുള്ള കരാറിന് കര്‍ശന നിബന്ധനകള്‍ നിര്‍ദേശിച്ച് ഹൈക്കോടതി. കൊവിഡ് വിവരശേഖരണവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ വ്യക്തിവിവരങ്ങള്‍ അതീവ സുരക്ഷിതമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണം. സ്പ്രിംക്ലറിന് നല്‍കുന്ന ഡേറ്റ അനോണിമൈസേഷന് വിധേയമാക്കിയാകണമെന്ന് ഹൈക്കോടതി നിഷ്‌കര്‍ഷിച്ചു. വ്യക്തിയെ തിരിച്ചറിയാന്‍ കമ്പനിക്ക് കഴിയരുത്. സ്പ്രിംക്ലറിന് വിവരം നല്‍കുന്നുണ്ടെന്ന് രോഗികളോട് പറഞ്ഞ്, അവരുടെ സമ്മതം രേഖാമൂലം വാങ്ങണം. എങ്കില്‍ മാത്രമേ ഡാറ്റാ കൈമാറാന്‍ പാടൂള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റകള്‍ തിരികെ നല്‍കി അനോണിമൈസേഷന് വിധേയമാക്കണം.
സ്വകാര്യതാ ലംഘനം ഉണ്ടാകാന്‍ പാടില്ല. നിലവിലുള്ള കരാര്‍ കാലാവധിക്കു ശേഷം ഡേറ്റ മുഴുവനായി സര്‍ക്കാരിന് തിരികെ നല്‍കണം. ഡേറ്റ സംരക്ഷിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിലവില്‍ കൊവിഡ് പ്രതിരോധത്തെ തടസപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ നല്‍കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണം. വ്യക്തികളുടെ സമ്മതം നേടിയ ശേഷം മാത്രമേ ഈ ഡേറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂ.
Story Highlights: sprinkler, high court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here