ഇന്ത്യയിലെ കൊവിഡ് മരണം 718 ആയി

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. രോഗ ബാധിതരുടെ എണ്ണം 23,000 കടന്നു.
മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിലെ മുംബൈ, പൂനെ, രാജസ്ഥാനിലെ ജയ്പൂർ, മധ്യപ്രദേശിലെ ഇൻഡോർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തീവ്ര കൊവിഡ് ബാധിത മേഖലകളിൽ കേന്ദ്ര നിരീക്ഷക സംഘം നേരിട്ട് സന്ദർശനം നടത്തി. റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിൽ കൊവിഡ് നിയന്ത്രണത്തിന് വിപുലമായ പധതി ആവിഷ്‌ക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. മമത സർക്കാർ ആദ്യം കേന്ദ്രസംഘത്തിന്റെ സന്ദർശനത്തെ എതിർത്തെങ്കിലും പിന്നീട് അയഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 2624 ആയി ഉയർന്നു. മരണസംഖ്യ 112 ആയി. ബറോഡയിൽ മൂന്ന് കരസേനാ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ മരണം ഇരുപ്പത്തിയെട്ടായി. ഡൽഹിയിൽ ആരോഗ്യ പ്രവർത്തകരുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി തയാറാക്കാൻ ആറംഗ ഉന്നത സമിതി രൂപീകരിച്ചു. എൽഎൻജെപി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചതോടെ 56 പേരെ നിരീക്ഷണത്തിലാക്കി.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here