കോഴിക്കോട് പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ; സിഐ ക്വാറന്റീനിൽ

കോഴിക്കോട് പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ. ഒരു സിഐയും ക്വാറന്റീനിലാണ്. അഗതികളെ തെരുവിൽ നിന്ന് ക്യാമ്പിലെത്തിച്ച സിഐ ആണ് കോവിഡ് നിരീക്ഷണത്തിൽ പോയത്. സിഐയുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പൊലീസുകാർ നിരീക്ഷണത്തിൽ പോകുമെന്നാണ് സൂചന.
സിഐ മാധ്യമ പ്രവർത്തകരടക്കമുള്ള നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് നിഗമനം. അങ്ങനെയെങ്കിൽ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടും.
Read Also : കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ മീൻ പിടിക്കാനിറങ്ങി; നിരവധി പേർക്കെതിരെ കേസ്
ഇന്നലെ ജില്ലയിൽ ഒരു തമിഴ്‌നാട് സ്വദേശി ഉൾപ്പടെ രണ്ട് പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 13 ആയി. ഇതിൽ രോഗം സ്ഥിരീകരിച്ച ഒരാൾ 33 കാരനായ അഴിയൂർ സ്വദേശിയാണ്. മാർച്ച് 20 ന് ദുബായിയിൽ നിന്ന് നെടുമ്പശ്ശേരി വഴി വന്ന് ഹോം ക്വാറന്റൈനിൽ കഴിഞ്ഞു വരികയായിരുന്നു.
രണ്ടാമത്തെയാൾ തമിഴ്‌നാട് സ്വദേശിയാണ് ഇവർ മെഡിക്കൽ കോളജിനടുത്തുള്ള അഗതി മന്ദിരത്തിലാണ് കഴിയുന്നത്. ഇവർക്ക് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടത് എന്നത് സംബന്ധിച്ച് വ്യക്തയില്ല. ഇവർക്ക് മാനസിക വൈകല്യം ഉള്ളതിനാൽ പറയുന്ന കാര്യങ്ങളിൽ വ്യക്തയില്ല. അതിനാൽ ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ശ്രമകരമാണ്. ഇവർക്ക് ഒപ്പം മുറിയിൽ കഴിഞ്ഞിരുന്ന 6 പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിൽ നിലവിൽ 2770 പേരാണ് നിരീക്ഷണത്തിലുള്ളത്.
Story Highlights- kozhikode police under covid observation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here