Advertisement

ലോക്ക് ഡൗൺ കഴിഞ്ഞാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല

April 24, 2020
2 minutes Read

ലോക്ക് ഡൗൺ കഴിഞ്ഞാലും സ്വകാര്യ ബസുകൾ സർവീസ് നടത്തില്ലെന്ന് ബസ് ഉടമകൾ. സാമൂഹിക അകലം പാലിച്ച് സർവീസ് നടത്താനാകില്ലെന്ന് ഉടമകൾ പറയുന്നു. ഭൂരിഭാഗം ബസുകളും സ്റ്റോപ്പേജ് അപേക്ഷ നൽകി കഴിഞ്ഞുവെന്നും ബസ് ഉടമകൾ അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു സീറ്റിൽ ഒരാളെ മാത്രം ഇരുത്തിക്കൊണ്ട് വേണം ബസുകൾ സർവീസ് നടത്താനെന്ന് അധികൃതർ അറിയിച്ചിരുന്നു. സാധാരണ സമയത്ത് പോലും പല ബസുകളും നഷ്ടത്തിലോടുമ്പോൾ ഇത്തരം നിയന്ത്രണങ്ങൾ കനത്ത നഷ്ടമാണ് ഉടമകൾക്ക് നൽകുക. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനത്തിലേക്ക് ബസ് ഉടമകൾ എത്തിയത്.

മെയ് മൂന്നിനാണ് രാജ്യത്ത്  ലോക്ക് ഡൗൺ തീരുക. പ്രധാന സർവീസുകളെല്ലാം ലോക്ക്ഡൗണിന് ശേഷം പുനരാരംഭിക്കുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ ഉപദേഷ്ടാവ് സഞ്ചീവ് സന്ന്യാൽ ഇന്നലെ അറിയിച്ചിരുന്നു. വ്യോമഗതാഗതം ഒഴിച്ചുള്ള എല്ലാ സർവീസുകളും പുനരാരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Story Highlights- private bus services wont restart even after lock down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top