Advertisement

വർക്കലയിൽ ഹോട്ട്‌സ്‌പോട്ട് വരും : ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ

April 24, 2020
1 minute Read

തിരുവനന്തപുര വർക്കലയിലും ഹോട്ട്‌സപോട്ട് വരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ. വർക്കലയിലെ വ്യക്തി പുറത്തു പോയിട്ടുണ്ട്. ഏഴ് പേരടങ്ങുന്ന വ്യക്തിയുടെ കുടുംബാഗങ്ങളുടെ സ്രവം പരിശോധനയ്‌ക്കെടുത്തിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ജില്ല നിലവിൽ ഓറഞ്ച് സോണിലാണ്. നഗരസഭയിലെ രണ്ട് ഡിവിഷനുകളാണ് ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിരിക്കുന്നത്. 67 അമ്പലത്തുറ, 69 കളിപ്പാങ്കുളം എന്നിവയാണ് ഹോട്ട്‌സ്‌പോട്ടുകൾ. ഇവിടെ കർശന നിയന്ത്രണം തുടരുമെന്ന് കളക്ടർ അറിയിച്ചു. വർക്കലയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ റൂട്ട് മാപ്പ് പുറത്തിറക്കും. കോൺടാക്ട് ട്രെയിസിംഗ് പുരോഗമിക്കുകയാണെന്നും കെ.ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

നഗരത്തിലേക്ക് നിലവിൽ പ്രവേശനം 6 കേന്ദ്രങ്ങൾ വഴിയാണ്. ഇളവുകൾ വേണമെങ്കിൽ പരിശോധനയ്ക്ക് ശേഷം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ :

*അന്തർ ജില്ലാ യാത്രകൾ അനുമതി അവശ്യ സേവനങ്ങൾക്ക് മാത്രം. കൊല്ലം ജില്ലയിൽ നിന്ന് മാത്രം ഔദ്യോഗിക ആവശ്യത്തിന് പ്രവേശനം. മറ്റ് അന്തർജില്ലാ യാത്രകൾ അനുവദിക്കില്ല

*ഓട്ടോ, ടാക്‌സി സർവീസ് അനുവദിക്കില്ല

*ഹോട്ട്‌സ്‌പോട്ടിൽ പ്രഭാത സായാഹ്ന നടത്തം അനുവദിക്കില്ല. അല്ലാത്തിടത്ത് അനുമതിയുണ്ട്.

*പൊതുനിരത്തുകളിൽ തുപ്പരുത്

*ആഘോഷങ്ങൾ, ഉത്സവങ്ങൾക്കൊന്നും ഇളവുകൾ പാടില്ല

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top