Advertisement

ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകും; മുഖ്യമന്ത്രി

April 25, 2020
1 minute Read

സംസ്ഥാനത്ത് ഒരു ക്ഷേമനിധി പെൻഷന്റെയും പരിധിയിൽ വരാത്ത ബിപിഎൽ കുടുംബങ്ങൾക്ക് 1000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

1000 രൂപ നേരിട്ട് ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നൽകുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ ക്ഷേമനിധികളിലുള്ള തൊഴിലാളികൾക്ക് ഇതിനകം സഹായം നൽകി കഴിഞ്ഞു. എന്നാൽ, ഇത്തരത്തിൽ ക്ഷേമനിധി പെൻഷന്റെ ഭാഗമായി ആനുകൂല്യങ്ങൾ ലഭിക്കാത്ത കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Story highlight-bpl, finance assistance, cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top