കേന്ദ്രം വിലക്ക് നീക്കി; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കും

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിലക്ക് നീക്കി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയാത്തതിനെതിരെ ഉയർന്ന പ്രതിഷേധത്തെ തുടർന്നാണ് നടപടി.
ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റേയും ആരോഗ്യ വകുപ്പിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുള്ള ഉത്തരവാണ് ഇതെന്നാണ് വിവരം. രണ്ട് വകുപ്പുകളും നൽകുന്ന എൻഒസിയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പശ്ചാത്തലം കണക്കിലെടുത്താണ് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തത്. ഇതിനെതിരെ നിരവധി പ്രവാസി സംഘടനകൾ രംഗത്തെത്തിയിരുന്നു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here