ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച ഉത്തരവിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച ഉത്തരവിൽ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പുറമേ ഗ്രാമപ്രദേശങ്ങളിൽ ഷോപ്പിംഗ് മാളുകളല്ലാത്ത എല്ലാ കടകൾക്കും തുറന്നു പ്രവർത്തിക്കാം.
ഇതിനു പുറമേ, നഗരപ്രദേശങ്ങളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന കടകൾക്കും അയൽപ്പക്ക കടകൾ, റെസിഡൻഷ്യൽ കോംപ്ലക്സുകളിലെ കടകൾ എന്നിവക്കും തുറന്ന് പ്രവർത്തിക്കാം.
അതേസമയം, മാർക്കറ്റ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ തുറന്നു പ്രവർത്തിക്കരുത്. ഓൺലൈൻ വ്യാപാര കമ്പനികൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിൽ തടസമില്ലെന്നും ഇത് സംബന്ധിച്ച് നേരത്തെയുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിശദീകരണ ഉത്തരവിൽ വ്യക്തമാക്കുന്നു.
എന്നാൽ, മദ്യവും മറ്റ് വസ്തുക്കളും വിൽക്കുന്നതിന് അനുമതിയില്ല.
ഹോട്ട് സ്‌പോർട്ടുകൾക്ക് ഉത്തരവ് പ്രകാരമുള്ള ഒരു ഇളവുകളും ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Story highlights-explanation on declaring concessions on lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here