ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി വ്യാപകപരാതി

ഇന്‍സ്റ്റാഗ്രാമില്‍ പെണ്‍കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതി. കോഴിക്കോട് ജില്ലയിലാണ് പെണ്‍ കുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തില്‍ കോഴിക്കോട് ജില്ലയിലെ രണ്ട് പൊലീസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് പെണ്‍ കുട്ടികളുടെ ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മോശമായ രീതിയില്‍ ഉപയോഗിക്കുന്നതായാണ് പരാതികള്‍. കഴിഞ്ഞ രണ്ട് ആഴ്ചയില്‍ അധികമായി ഇത് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന് വരുന്നു. കോഴിക്കോട് ജില്ലയിലാണ് ഇത്തരത്തില്‍ പരാതികള്‍ ഏറെയും.
ജില്ലയില്‍ രണ്ട് പൊലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്തിട്ടുള്ളത്. രണ്ടിലധികം അക്കൗണ്ടുകളാണ് ഇത്തരത്തിൽ ഫോട്ടോ ദുരുപയോഗം ചെയ്യുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ഉണ്ടാകും.
Story highlights-Instagram, allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here