Advertisement

മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ കൈമാറി

April 25, 2020
1 minute Read

അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിൻ്റെ കുടുംബത്തിന് സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള പ്രത്യേക ധനസഹായമായ രണ്ട് ലക്ഷം രൂപ കൈമാറി. മന്ത്രി എ കെ ബാലൻ നേരിട്ടെത്തിയാണ് ഷാബുരാജിൻ്റെ ഭാര്യ ചന്ദ്രികയ്ക്ക് തുക കൈമാറിയത്. ബി. സത്യൻ എം എൽഎയും ഒപ്പമുണ്ടായിരുന്നു.

പട്ടികജാതി വികസന വകുപ്പിൽ നിന്ന് കൂടി ധനസഹായം നൽകുമെന്ന് മന്ത്രി അറിയിച്ചു. ചന്ദ്രിക ആറ് വർഷമായി രോഗബാധിതയാണ്. ഇവരുടെ ചികിത്സക്ക് 50000 രൂപ ധനസഹായവും നൽകുമെന്നും മന്ത്രി പറഞ്ഞു. വീടിൻ്റെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ ആവശ്യമെങ്കിൽ സർക്കാർ സഹായം നൽകും. ഏഴാം ക്ലാസിൽ പഠിക്കുന്ന മകന് എംആർഎസിൽ പ്രവേശനം നൽകി തുടർപഠന സൗകര്യമൊരുക്കാനും നാലാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് കിളിമാനൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ സൗകര്യം നൽകണമെന്ന അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story highlights-Shaburaj,kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top