Advertisement

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 49 മരണങ്ങൾ; പോസിറ്റീവ് കേസുകൾ കാൽ ലക്ഷം കടന്നു

April 26, 2020
2 minutes Read

ഇന്നലെ മാത്രം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1990 കേസുകൾ. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 26496 ആയി. 824 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ് തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ ആകെ കേസുകളുടെ 13.8 ശതമാനം മഹാരാഷ്ട്രയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 47.6 ശതമാനം കേസുകളും മുംബൈയിലാണ് ഉള്ളത്. ഗുജറാത്താണ് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമത്.

മുംബൈയിൽ കൊവിഡ് കേസുകൾ 5000 പിന്നിട്ടു. മഹാരാഷ്ട്രയിലാവട്ടെ 811 പുതിയ കേസുകൾ ഉൾപ്പെടെ രോഗബാധിതരുടെ എണ്ണം 7628 ആയി. ധാരാവിയിൽ നിന്ന് 240 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ലോക്ക് ഡൗൺ കർശനമാക്കി. ബുധനാഴ്ച വരെ വീടിനു പുറത്തിറങ്ങാൻ ആളുകൾക്ക് അനുവാദമില്ല.

അതേ സമയം, രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടാവുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 5800 ആളുകളാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 741 പേർ രോഗമുക്തരായി.

ജൂൺ 30 വരെ സംസ്ഥാനത്ത് ആൾക്കൂട്ടങ്ങൾ അനുവദിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Story Highlights: india recorded 1,990 coronavirus cases in the last 24 hours taking the total to 26, 496, including 824 deaths

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top