Advertisement

ആലപ്പുഴയിലും അസാപി ന്റെ വെബ്ബിനാർ സീരിസ്; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

April 26, 2020
1 minute Read

കൊവിഡ് അതിജീവനകാലത്ത് അസാപ് ആലപ്പുഴ ജില്ലയിലും സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ ആരംഭിക്കുന്നു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ഒരുക്കുന്ന സൗജന്യ ഓണ്‍ലൈന്‍ വെബ്ബിനാര്‍ 28 മുതല്‍ ആരംഭിക്കും. വെബ്ബിനാര്‍ സീരിസിന് തുടക്കമിട്ടുകൊണ്ടു കളക്ടര്‍ എം. അഞ്ജന ലോക്ക്ഡൗണ്‍ ഘട്ടത്തിലെ നൈപുണ്യ പരിശീലനവും വിദ്യാഭ്യാസവും എന്ന വിഷയത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളുമായും, ഉദ്യോഗാര്‍ത്ഥികളുമായും തത്സമയം ഓണ്‍ലൈനായി സംവദിക്കും. 28 ന് രാവിലെ പതിനൊന്ന് മണി മുതല്‍ പന്ത്രണ്ട് മണി വരെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് വെബ്‌സൈറ്റിലൂടെയാണ് കളക്ടറുമായി സംവദിക്കാന്‍ സൗകര്യമൊരുക്കുന്നത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വ്യത്യസ്ത തൊഴില്‍ മേഖലകളിലെ പ്രമുഖര്‍ ജനങ്ങളുമായി തൊഴില്‍ മേഖലകളില്‍ നേടിയെടുക്കേണ്ട കഴിവുകളെ കുറിച്ച് സംവദിക്കുന്നതാണ്. ഇതിനോടൊപ്പം എഞ്ചിനീയറിംഗ്, പോളിടെക്നിക്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ പാഠ്യ പദ്ധതിയനുസരിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകളുമുണ്ടായിരിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് അസാപ് ആലപ്പുഴ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. വെബ്ബിനറിനായി http://skillparkkerala.in/csp-cheriyakalavoor/എന്ന ലിങ്ക് സന്ദര്‍ശിക്കുക.ഹെല്പ് ലൈന്‍ നമ്പര്‍: 8129617800

Story highlights-Lockdown,Asap, Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top