Advertisement

കൊവിഡ് ബാധിതയായി മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയുടെ സഞ്ചാര പാത പുറത്തുവിട്ടു

April 26, 2020
2 minutes Read

കൊവിഡ് ബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയുടെ ജില്ലയിലെ സഞ്ചാര പാത പുറത്തുവിട്ടു. മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 18 വരെ മഞ്ചേരി പയ്യനാടുള്ള വീട്ടിലായിരുന്നു കുട്ടിയുണ്ടായിരുന്നത്. 18ന് സ്വകാര്യ വാഹനത്തില്‍ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരി കെഎംഎച്ച് ആശുപത്രിയിലെത്തി. ഉച്ചയ്ക്ക് 1.30 വരെ അവിടെ ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയമാക്കിയ ശേഷം കുട്ടിയുമായി രക്ഷിതാക്കള്‍ സ്വകാര്യ വാഹനത്തില്‍ വീട്ടിലേയ്ക്കു മടങ്ങി.

ഏപ്രില്‍ 18 ന് വൈകുന്നേരം സ്വകാര്യ വാഹനത്തില്‍ എത്തി മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21 പുലര്‍ച്ചെ 3.30 വരെ അവിടെ ചികിത്സയില്‍ തുടര്‍ന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ഈ സമയം കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുമായി പിന്നീട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പര്‍ – 0483 273 7858, 273 7857, 273 3251, 273 3252, 273 3253.

 

Story Higlights-  route map, four month old child, died due to covid released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top