ചടങ്ങുകളിലൊതുങ്ങി തൃശൂർ പൂരത്തിന് കൊടിയേറി

കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ചടങ്ങുകളിലൊതുങ്ങി തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിലും പാറമേക്കവിലും മുൻ നിശ്ചയിച്ചപ്രകാരം അഞ്ച് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നിയന്ത്രണങ്ങളോടെയുള്ള പൂരം കൊടിയേറ്റം.
വിവിധ ദേശക്കാർ ഒഴുകിയെത്താറുള്ള ദിവസം. ഇന്ന് പാറമേക്കാവ് തിരുവമ്പാടി ക്ഷേത്ര പരിസരങ്ങളിൽ വിരലിലെണ്ണാവുന്നവർ മാത്രമാണെത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം അഞ്ച് പേർ ചേർന്ന് തിരുവമ്പാടിയിൽ ആദ്യം കൊടിയേറ്റം നടത്തി. പിന്നീട് പാറമേക്കാവിലും കൊടിയുയർത്തി. തന്ത്രികവിധിപ്രകാരമുള്ള ചടങ്ങുകളാണ് ക്ഷേത്രങ്ങളിൽ നടന്നത്.
ലോക്ക് ഡൗണ്‍ നിലനിൽക്കുന്നതിനാൽ തന്നെ ക്ഷേത്ര പരിസരങ്ങളിൽ പൊലീസ് വിന്യാസം ശക്തമായിരുന്നു. കൊടിയേറ്റം കഴിഞ്ഞുള്ള ആറാട്ടും ചടങ്ങുകളിലൊതുക്കി. ആളും ആരവവുമില്ലാതെ തൃശൂർ പൂരം കൊടിയേറി. സമനമായരീതിയിൽ ചരിത്രത്തിലാദ്യമായി മെയ് രണ്ടിന് പൂരവും ചടങ്ങുകൾ മാത്രമായി നടക്കും.
Story highlights-thrissur pooram,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here