‘നീ എന്തൊരു വെറുപ്പിക്കലാണ്’; ചഹാലിന്റെ ടിക്ക് ടോക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യണമെന്ന് ക്രിസ് ഗെയിൽ

സമൂഹമാധ്യമങ്ങളിൽ സജീവമായ താരമാണ് ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ഫേസ്ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമും എന്ന് വേണ്ട, ടിക്ക് ടോക്കിൽ പോലും കക്ഷി സജീവമാണ്. ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുകയും അത് പങ്കുവെക്കുകയും ചെയ്യുന്ന ചഹാൽ മഹാ വെറുപ്പീരാണെന്നാണ് വെസ്റ്റ് ഇൻഡീസിൻ്റെ കിംഗ്സ് ഇലവൻ പഞ്ചാബ് താരം ക്രിസ് ഗെയിലിൻ്റെ പരാതി.
ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ചഹാലിനോട് തന്നെയാണ് ഗെയിൽ തൻ്റെ അതൃപ്തി അറിയിച്ചത്. “ശരിക്കും നിന്നെ ബ്ലോക്ക് ചെയ്യാൻ ഞാൻ ടിക്ക് ടോക്കിനോട് ആവശ്യപ്പെടാൻ പോവുകയാണ്. നീ സമൂഹമാധ്യമങ്ങളിൽ എന്തൊരു വെറുപ്പീരാണ്. എത്രയും വേഗം നീ സമൂഹമാധ്യമങ്ങളിൽ നിന്ന് പുറത്തു പോകണം. നിന്നെക്കൊണ്ട് മടുത്തു. എൻ്റെ ജീവിതത്തിൽ ഇനി ഒരിക്കലും എനിക്ക് നിന്നെ കാണണ്ട. ഞാൻ നിന്നെ ബ്ലോക്ക് ചെയ്യാൻ പോവുകയാണ്.”- ആർസിബിയിൽ ചഹാലിൻ്റെ ടീംമേറ്റായിരുന്ന ഗെയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം എബി ഡിവില്ല്യേഴ്സുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിൽ ഇന്ത്യയുടെയും റോയൽ ചലഞ്ചേഴ്സിൻ്റെയും നായകൻ വിരാട് കോലിയും ചഹാലിൻ്റെ ടിക്ക് ടോക്ക് വീഡിയോകളെ വിമർശിച്ചിരുന്നു. 9 വയസ്സുള്ള രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് നിങ്ങൾക്ക് വിശ്വസിക്കാനാവില്ല. ചഹാലിന്റെ ടിക്ക് ടോക്ക് വീഡിയോകള്‍ കാണുക. എല്ലാ അര്‍ഥത്തിലും കോമാളിയെ പോലെയാണ് അദ്ദേഹം എന്നായിരുന്നു കോലിയുടെ പരാമർശം.
Story Highlights: You are very annoying on social media man: Chris Gayle brutally trolls Yuzvendra Chahal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here