എറണാകുളം പെന്റ മേനക ഷോപ്പിംഗ് കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

എറണാകുളം നഗരമധ്യത്തിലെ പെന്റ മേനക ഷോപ്പിംഗ് കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എസ് സുഹാസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ശുചിത്വവും സാമൂഹിക അകലവും ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പെന്റ മേനകയിലെ സ്ഥാപന ഉടമകളുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയാണ് ഈ നിയന്ത്രണങ്ങൾ തീരുമാനിച്ചത്.
തൊഴിൽ വകുപ്പിൽ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ആകെയുള്ള സ്ഥാപനങ്ങളിൽ മൂന്നിലൊന്ന് മാത്രമേ ഒരു ദിവസം തുറക്കാൻ അനുവദിക്കൂ. പകുതി ജീവനക്കാർ, മാസ്ക് ധരിക്കൽ, സാനിറ്റൈസേഷൻ തുടങ്ങിയ നിബന്ധനകൾ കർശനമായി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
Story highlights- Penta Menaka,lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here