ലോക്ക്ഡൗൺ പിൻവലിക്കണം; കേരളം നിലപാടറിയിച്ചു

ലോക്ക്ഡൗൺ പിൻവലിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന വീഡിയോ കോൺഫറൻസിലാണ് കേരളം നിലപാടറിയിച്ചത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ലോക്ക്ഡൗൺ, കൊവിഡ് വിഷയങ്ങളിലാണ് പ്രധാനമന്ത്രി ഒമ്പത് സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നത്. ഗുജറാത്ത്, ഹരിയാന, ബിഹാർ, ഹിമാചൽ, ഒഡിഷ, ഉത്തരാഖണ്ഡ്, പുതുച്ചേരി, മിസോറാം, മേഘാലയ മുഖ്യമന്ത്രിമാരാണ് വീഡിയോ കോൺഫ്രൻസിൽ പങ്കെടുക്കുന്നത്. കേരളത്തെ പ്രതിനിധികരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് പങ്കെടുക്കുന്നത്.
കേരളത്തോട് നിർദേശങ്ങൾ എഴുതിത്തരാൻ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് രണ്ട് ദിവസത്തിനകം സമർപ്പിക്കുമെന്നാണ് സൂചന.
Story Highlights- Lock down,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here