വാതുവെപ്പ്: ഉമർ അക്മലിന് മൂന്നു വർഷം വിലക്ക്

പാക് ക്രിക്കറ്റ് താരം ഉമർ അക്മലിന് മൂന്നു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി പാക് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിനെതിരെ ഉയർന്ന വാതുവെപ്പ് ആരോപണത്തിൽ അന്വേഷണം നടത്തിയ ശേഷമാണ് നടപടി. എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും ഉമര്‍ അക്മലിനെ വിലക്കുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ഫസല്‍ ഇ മിരാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്കിന് ശുപാര്‍ശ ചെയ്തത്. നേരത്തെ, വാതുവെപ്പ് ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ താരത്തെ സസ്പൻഡ് ചെയ്തിരുന്നു.
ഒത്തു കളിക്കാൻ ആവശ്യപ്പെട്ട് നേരത്തെ ചിലർ തന്നെ സമീപിച്ചിരുന്നു എന്ന് താരം തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഒരു മത്സരത്തിൽ രണ്ട് പന്തുകൾ ലീവ് ചെയ്യാൻ 2 ലക്ഷം ഡോളറാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. ഇന്ത്യക്കെതിരായ ഒരു മത്സരത്തിൽ നിന്ന് വിട്ടു നിൽക്കാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു എന്നും അക്മൽ പറഞ്ഞു. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന 2015 ലോകകപ്പ് വേളയിൽ വീണ്ടും വാതുവെപ്പുകാര്‍ തന്നെ സമീപിച്ചു എന്നും അക്മൽ വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിവാദം ആരംഭിച്ചത്. ഐസിസി ആൻ്റികറപ്ഷൻ കോഡ് പ്രകാരം ഇങ്ങനെ ആരെങ്കിലും സമീപിച്ചാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. എന്നാൽ അക്മൽ അത് ചെയ്തില്ല. തുടർന്നാണ് താരത്തെ അന്വേഷണ വിധേയമായി സസ്പൻഡ് ചെയ്തത്.
Umar Akmal banned from all cricket for three yearshttps://t.co/GLlmpDJwtA https://t.co/M2cp0A9vQV pic.twitter.com/rgIXZ32O6a
— PCB Media (@TheRealPCBMedia) April 27, 2020
അടുത്തിടെ, ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഉമർ അക്മൽ സ്വയം നഗ്നനായെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സംഭവത്തിൽ ഉമർ അക്മലിനെതിരെ നടപടിയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും പിസിബി താരത്തിനു മാപ്പ് നൽകിയിരുന്നു.
29കാരനായ ഉമര്‍ അക്മല്‍ 121 ഏകദിനങ്ങളില്‍ നിന്ന് 34.34 ശരാശരിയില്‍ 3194 റണ്‍സും, 16 ടെസ്റ്റില്‍ നിന്ന് 35.82 ശരാശരിയില്‍ 1003 റണ്‍സും, 84 ടി-20യില്‍ നിന്ന് 26 ശരാശരിയില്‍ 1690 റണ്‍സും പാകിസ്ഥാനുവേണ്ടി നേടിയിട്ടുണ്ട്.
Story Highlights: PCB hands Umar Akmal three-year ban from all cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here