കൊവിഡ് 19 ന്റെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി

കൊവിഡ് 19 ന്റെ പുതിയ ലക്ഷണങ്ങൾ കണ്ടെത്തി യുഎസ് വിദഗ്ധ സംഘം. കൊവിഡ് 19 വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ രണ്ട് മുതൽ 14 ദിവസം വരെയെടുക്കുമെന്ന് സിഡിസി (സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ) വിദഗ്ധർ പറയുന്നു.
വിറയൽ, തുടരെയുള്ള വിറയൽ, പേശി വേദന, തലവേദന, മണം, രുചി എന്നിവ നഷ്ടപ്പെടുക തുടങ്ങിയവയാണ് പുതിയ ലക്ഷണങ്ങളാണ്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ലക്ഷണങ്ങളിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല.
ലോകാരോഗ്യ സംഘടന പങ്കുവയ്ക്കുന്ന വിവരങ്ങൾ പ്രകാരം പനി, വരണ്ട ചുമ, ക്ഷീണം, വേദനകൾ, ശ്വാസ തടസം, വയറിളക്കം എന്നിവയാണ് കൊവിഡ് രോഗ ലക്ഷണങ്ങൾ.
മേൽപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ വഷളാവുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പുമായോ ആശുപത്രിയുമായോ ബന്ധപ്പെടണമെന്ന് സിഡിസി അധികൃതർ വ്യക്തമാക്കുന്നു.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here