കൊവിഡ് : വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി

കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ സെപ്റ്റംബര്‍ അവസാനത്തോടെ വിപണിയില്‍ ലഭ്യമാകുമെന്ന് ഇന്ത്യന്‍ ഫാര്‍മ കമ്പനി. സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നും ഏകദേശം 1000 രൂപയ്ക്ക് വാക്സിന്‍ രോഗികള്‍ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സെറം ഇന്‍സ്റ്റ്ര്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദര്‍ പൂനവാല എന്‍ഡിടിവിയോട് പറഞ്ഞു.
മെയ് അവസാനത്തോടെ വാക്സിന്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബറില്‍ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൂനവാല പറഞ്ഞു. യുകെയിലെയും യുഎസിലെയും ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വാക്സിന്‍ നിര്‍മിക്കുന്നത്
കൊറോണയ്ക്ക് എതിരായ വാക്‌സിന്‍ ഒന്ന് മുതല്‍ രണ്ടുവരെ വര്‍ഷത്തിനുള്ളിലോ വിപണിയില്‍ ലഭ്യമാവുകയുള്ളു എന്നായിരുന്നു ലോകത്തിലെ തന്നെ ഭൂരിപക്ഷം ശാസ്ത്രജ്ഞന്‍മാരുടെയും വിലയിരുത്തല്‍.
എന്നാല്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുമായി സഹകരിക്കാന്‍ കഴിഞ്ഞതോടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ സാധിച്ചു എന്ന് അദര്‍ പൂനവാല പറഞ്ഞു.
‘ കോഡ്‌ജെനിക്‌സും മറ്റ് യുഎസ് പങ്കാളികളുമായി വാക്‌സിന്‍ ഉത്പാദനം നടത്തിയപ്പോള്‍ 2021 വരെ എടുക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏകദേശം ഒരാഴ്ച മുന്‍പ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അത് വലിയ പുരോഗതിയുണ്ടാക്കി. ഓക്സ്ഫോര്‍ഡ് ടീമായിരുന്നു എബോളയ്ക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്. അതുകൊണ്ട് തന്നെ അവരില്‍ പുതിയ വാക്സിന്റെ കാര്യത്തിലും വിശ്വാസമുണ്ട്- അദര്‍ പൂനവാല പറഞ്ഞു.
Story Highlights- coronavirus, vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here