Advertisement

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ്

April 28, 2020
1 minute Read

ഡൽഹിയിൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നു. ഡൽഹിയിൽ ഇന്നലെ കൊവിഡ് ബാധിച്ചത് 88 ആരോഗ്യ പ്രപർത്തകർക്കാണ്. ഡൽഹി മാക്‌സ് ആശുപത്രിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 13 ആയി. ഡൽഹി മാക്‌സ് ആശുപത്രിയിൽ മാത്രം കൊവിഡ് ബാധിച്ചത് 33 പേർക്കാണ്.

മുംബൈ കഴിഞ്ഞാൽ ആരോഗ്യ പ്രവർത്തകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്ന സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയാണ്. അതേസമയം, ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഡൽഹിയിൽ എട്ട് സിആർപിഎഫ് ജവാന്മാർക്ക് കൂടി പോസിറ്റീവായി. അതോടെ കൊവിഡ് സ്ഥിരീകരിച്ച സിആർപിഎഫ് ജവാന്മാരുടെ എണ്ണം 32 ആയി.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 886 കൊവിഡ് മരണങ്ങളാണ്. ആകെ 28,380 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top