Advertisement

ഇന്ത്യയിൽ കൊവിഡ് മരണം 1000 കടന്നു; 7798 പേർ രോഗമുക്തരായി

April 29, 2020
2 minutes Read

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1008 ആയി. പോസിറ്റീവ് ബാധിതരുടെ എണ്ണം 31000 കടന്നു. 24 മണിക്കൂറിനിടെ 1813 പോസിറ്റീവ് കേസുകളും 71 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31787 ആയി. 7798 പേർ രോഗമുക്തരായി. അതേസമയം, രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു.

രാജ്യത്തെ കൊവിഡ് മരണങ്ങളുടെ 60 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 4082 ആയി. മരണം 197ഉം. 24 മണിക്കൂറിനിടെ 308 പുതിയ കേസുകളും 16 മരണവുമാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. വഡോദരയിൽ രണ്ട് മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനത്തിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 526 മാധ്യമപ്രവർത്തകർക്ക് നെഗറ്റീവായത് ആശ്വാസമായി. നേരത്തെ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചിരുന്നു.

ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉപകരണങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പരാതി നൽകി. രാജസ്ഥാനിൽ 29 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ പതിനൊന്നും അജ്മീറിലാണ്. ആന്ധ്രയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 1332 ആയി. കർണാടകയിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് പിടിപ്പെട്ടു. തമിഴ്‌നാട്ടിൽ ഇന്ന് 104 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. പഞ്ചാബിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗൺ നീട്ടി. രാവിലെ ഏഴ് മുതൽ 11 വരെ ഇളവും അനുവദിച്ചു. ഈസമയം ജനങ്ങൾക്ക് പുറത്തിറങ്ങാമെന്നും കടകൾ തുറക്കാമെന്നും മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് അറിയിച്ചു.

Story highlight: covid death toll rises to 1,000 in India 7798 persons were cured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top