Advertisement

കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോ​ഗ്യവകുപ്പ്

April 29, 2020
1 minute Read

കൊല്ലം ചാത്തന്നൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് അധികൃതര്‍. രോഗം സംശയിക്കുന്നയാള്‍ എത്തിയെന്ന സംശയത്തെ തുടര്‍ന്ന് കുളത്തൂപ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചുപൂട്ടി.

25ന് രാവിലെയാണ് ചാത്തന്നൂരിലെ കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവരെ ആശുപത്രിയിലാക്കിയെങ്കിലും ആരില്‍ നിന്ന് രോഗം പടര്‍ന്നുവെന്ന് വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീടുകളില്‍ അടക്കം ആരോഗ്യപ്രവര്‍ത്തക എത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗം ബാധിച്ചതെന്നാണ് സംശയം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം പുറത്തുവിട്ട ആരോഗ്യപ്രവര്‍ത്തകയുടെ റൂട്ട് മാപ്പില്‍ കൃത്യതയില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.

അതേസമയം, ആരോഗ്യപ്രവര്‍ത്തകയുടെ ആദ്യപരിശോധന ഫലം നെഗറ്റീവാണ്. ഒരു പരിശോധന ഫലം കൂടി നെഗറ്റീവായാല്‍ ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയക്കും. രോഗം സംശയിക്കുന്നയാള്‍ എത്തിയതിനെ തുടര്‍ന്ന് കുളത്തൂപ്പുഴയിലെ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചു. ആരോഗ്യകേന്ദ്രത്തിലെത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 73കാരന് രോഗം സ്ഥിരീകരിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് കേന്ദ്രം അടച്ചത്.

Story highlights-covid 19,kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top