താമസ സ്ഥലത്ത് തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ അമ്മ ആശുപത്രിയിൽ
താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അമ്മ മാർഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മോണ്ട്രിയോളിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാര്‍ഗരറ്റ് ട്രൂഡോ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാനഡ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റേഡിയോ പറഞ്ഞു. മാർഗരറ്റിന്റെ നില ഗുരതരമല്ലെന്നും സുഖംപ്രാപിക്കുകയാണെന്നുമാണ് വിവരം. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
അഞ്ചാം നിലയിലെ ടെറസില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അപ്പാര്‍ട്ട്മെന്റില്‍ നിന്ന് മൂന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു.
Story highlights-Justin Trudeau’s Mother,Fire accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here