എയിഡഡ് അൺ എയിഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നീറ്റ് ബാധകം : സുപ്രിംകോടതി

എയിഡഡ് അൺ എയിഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും നീറ്റ് ബാധകമെന്ന് സുപ്രിംകോടതി.
മെഡിക്കൽ, ദന്തൽ പ്രവേശനവുമായി ബന്ധപ്പെട്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
നീറ്റ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതല്ലെന്നും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനുമാണ് നീറ്റ് കൊണ്ടുവന്നതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ക്രിസ്ത്യൻ മെഡിക്കൽ കോളജ്. വെല്ലോർ മെഡിക്കൽ കോളജ് എന്നിവർ ചേർന്ന് നൽകിയ റിറ്റ് ഹർജിയാലിയരുന്നു സുപ്രിംകോടതിയുടെ വിധി. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവർ പുറപ്പെടുവിക്കുന്ന നീറ്റ് വിജ്ഞാപനങ്ങളുടെ നിയമ സാധുത ചോദ്യം ചെയ്തുകൊണ്ട് 2012 ലാണ് ഹർജി ഫയൽ ചെയ്യുന്നത്.
സ്ഥാപനങ്ങൾ നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകൾ ദേശിയ നിലവാരത്തെ ഹനിക്കുന്നതാണെന്നും അതുകൊണ്ട് ഏകീകൃത പരീക്ഷയായ നീറ്റ് എയിഡഡ് അൺ എയിഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
Story Highlights- NEET Exam, Supremecourt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here