കൊവിഡ് ഭീഷണിയെ തുടർന്ന് ചൈന വിടാനൊരുങ്ങി 100 യുഎസ് കമ്പനികൾ; ഉത്തർപ്രദേശിൽ താത്പര്യമെന്ന് യുപി മന്ത്രി

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചൈന വിടുന്ന 100 യുഎസ് കമ്പനികൾക്ക് ഉത്തർപ്രദേശിലേക്ക് പറിച്ചുനടാൻ താത്പര്യമുണ്ടെന്ന് യുപി മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ്.
‘ചൈനയിൽ സുപ്രധാന നിക്ഷേപമാണ് യുഎസിന് ഉള്ളത്. ചൈനയിൽ നിന്ന് പ്രവർത്തനകേന്ദ്രം മാറ്റാൻ കമ്പനികൾ ആലോചിക്കുന്ന സാഹചര്യത്തിൽ ഇതെങ്ങനെ ഇന്ത്യയ്ക്ക് ഗുണകരമാക്കാം എന്നതിനെ കുറിച്ച് ആലോചിക്കുകയാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥും.’- മന്ത്രി പറഞ്ഞു. നൂറിലേറെ യുഎസ് കമ്പനി അധികൃതരുമായി വീഡിയോ കോൺഫറൻസിലൂടെ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡോബ്, ബോസ്റ്റൺ സയന്റിഫിക്, യുപിഎസ് എന്നീ വൻകിട കമ്പനികളാണ് വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത്. യോഗി സർക്കാരിന്റെ കൊവിഡിനെതിരായ പോരാട്ടത്തെയും അവർ പ്രശംസിച്ചു.
Story highlights- Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here