Advertisement

നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്‌ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു

April 30, 2020
1 minute Read

നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളുടെ രജിസ്‌ട്രേഷൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. അതാത് രാജ്യങ്ങളിലെ എംബസികൾ മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

വിമാന സർവീസിന്റെ കാര്യം പിന്നീട് തീരുമനിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്.

യുഎഇയിൽ രജിസ്റ്റർ ചെയ്യേണ്ട വെബ്‌സൈറ്റ് : cgidubai.gov.in/covid

Read Also : പ്രവാസികളെ തിരിച്ചെത്തിക്കൽ; നോർക്കയിൽ രജിസ്റ്റര്‍ ചെയ്തത് മൂന്ന് ലക്ഷത്തില്‍ അധികം പേര്‍

അതേസമയം, കൊവിഡ് പ്രതിരോധത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാൻ നോർക്ക നടത്തുന്ന രജിസ്‌ട്രേഷൻ സംവിധാനത്തിൽ മൂന്ന് ലക്ഷത്തിൽ അധികം ആളുകൾ രജിസ്റ്റർ ചെയ്തു. 320463 പ്രവാസികളാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. ഇടുക്കി ജില്ലക്കാരാണ് കുറവ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിനായിരത്തോളം ഗർഭിണികളാണ് ലിസ്റ്റിലുള്ളത്.

Story Highlights- Expatriate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top